കണ്ണൂരിൽ പൊലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെ ബോംബേറ്; ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ്

കണ്ണൂർ കതിരൂർ പൊന്ന്യത്ത് പൊലീസ് പിക്കറ്റിംഗ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ പ്രതീഷാണ് ബോംബെറിഞ്ഞത്. ഇയാൾ ഒളിവിലാണ്.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പൊന്ന്യം നായനാർ റോഡിലെ ആർഎസ്എസ്  ഓഫിസിന് സമീപമുള്ള പൊലീസ് പിക്കറ്റിംഗ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബ് റോഡിൽ വീണ് പൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റില്ല. ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്ന് ആർഎസ്എസ് പ്രവർത്തകനും പൊന്ന്യം സ്വദേശിയുമായ പ്രതീഷാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നും പ്രതീഷ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പിക്കറ്റിംഗ് കേന്ദ്രമുണ്ടാക്കിയത്. ഇതിനടുത്താണ് ബോംബേറുണ്ടായത്. പൊലീസിന് നേരെയാണ് ബോംംബെറിഞ്ഞതെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുംപൊലീസ് അന്വേേഷിക്കുന്നുണ്ട്.

ഈ മാസം നാലിന് തൊട്ടടുത്ത പ്രദേശമായ കുണ്ടുചിറയിൽ നിന്ന് ഉഗ്രസ്ഫോടനശേഷിയുള്ള പതിനാല് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് മേഖലയിൽ വ്യാപക പരിശോധനയും നടത്തിയിരുന്നു.

Story Highlights: RSS, Kerala Policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More