Advertisement

ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽ

January 17, 2020
Google News 1 minute Read

ജയിൽ മോചിതനായ ശേഷം ഡൽഹി ജുമാ മസ്ജിദിലെത്തി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൊലീസാണ് ആസാദിന് ജുമാ മസ്ജിദിൽ എത്താനുള്ള അവസരം ഒരുക്കിയത്. സിഎഎയ്‌ക്കെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും. വലിയ രീതിയിലുള്ള പ്രതിഷേധത്തിൽ ആസാദ് പങ്കെടുക്കില്ലെന്നാണ് വിവരം.

സിഎഎ പിൻവലിക്കും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് ജയിൽ മോചിതനായതിന് പിന്നാലെ ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു. രാജ്യത്തെ വിഭജിക്കുന്നവർക്കെതിരെയാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും ആസാദ് വ്യക്തമാക്കിയിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആസാദിനെ സ്വീകരിക്കാൻ യുപി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിഹാർ ജയിലിലെത്തിയിരുന്നു. പുറത്തിറങ്ങിയ ശേഷം ജോർ ഭാഗ് ദർഗയിലേക്ക് 100 പേരടങ്ങിയ ചെറിയ സംഘം മാർച്ച് നടത്തുകയും ചെയ്തിരുന്നു.

story highlights- juma masjid, delhi, chandrasekhar azad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here