പൗരത്വ നിയമ ഭേദഗതി: മനുഷ്യ മഹാശൃംഖലയിലേക്ക് സമുദായ സംഘടനകളെ നേരിട്ടെത്തി ക്ഷണിച്ച്ഇടത് നേതാക്കള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ സമുദായ സംഘടനകളെ നേരിട്ടെത്തി ക്ഷണിച്ച്ഇടത് മുന്നണി നേതാക്കള്‍.വിഷയത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും സഭ നിലപാട് പറയുന്നതിന് മുന്‍പേ വന്നു കണ്ട് പിന്തുണ തേടേണ്ടിയിരുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പിന്തുണ തേടി പാളയം ഇമാമിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരത്തിനില്ലെന്ന് കോണ്‍ഗ്രസും, ലീഗുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതിനിടെയാണ്, സമുദായ സംഘടനകളുടെ പിന്തുണ തേടി ഇടത് മുന്നണിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, എം വിജയകുമാര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ബിഷപ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് സൂസപാക്യത്തോട് പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്തുണ തേടി പാളയം ഇമാം വി പി സുഹൈബ് മൗലവിയെയും നേതാക്കള്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ കേരളത്തിന്റെ പൊതു സമൂഹത്തെയും, സാമൂഹ്യ നേതൃത്വമുള്ളവരെയും നേരിട്ട് കണ്ട് സഹകരണം തേടുകയാണെന്നും എ വിജയാഘവന്‍ പറഞ്ഞു. സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസവും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രകടിപ്പിച്ചു.
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ ആശങ്കാജനകമെന്നും ജനങ്ങള്‍ക്ക് വേണ്ടാത്ത നിയമം അംഗീകരിക്കില്ലെന്നുംലത്തീന്‍ സഭ നേരത്തെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ജനുവരി 26നാണ് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യമഹാ ശൃംഖല സംഘടിപ്പിക്കുന്നത്.40 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുന്ന പരിപാടി താഴെത്തട്ടില്‍ പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here