കൂടത്തായി കൂട്ട കൊലപാതകം; രണ്ടാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൂടത്തായി കൂട്ട കൊലപാതക പരമ്പയിൽ രണ്ടാം കുറ്റപത്രം ഇന്ന് സമർപ്പിക്കും. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ കൊന്ന കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വടകര കോസ്റ്റൽ സി.ഐ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ താമരശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. റോയ് വധക്കസിൽ ജനുവരി ഒന്നിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഒക്ടോബർ 19നാണ് ജോളിയെ സിലി വധക്കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ 90 ദിവസത്തിനകം കുറ്റപത്രം നൽകണം. ശനിയാഴ്ച 90 ദിവസം തികയുന്നതിനാലാണ് നാളെ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടത്തായി കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി. 2016 ജനുവരി 11 നാണ് സിലിയെ താമരശേരിയിലെ ദന്താശുപത്രിയിൽവച്ച് ഗുളികയിൽ സയ്‌നൈഡ് പുരട്ടി കൊലപ്പെടുത്തിയത്. ജോളി, എം.എസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ പ്രതികൾ. സിലി വധക്കേസിൽ
ഷാജുവിനെതിരെ ജോളി മൊഴി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതിയാക്കുകയോ രഹസ്യമൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജോളിക്കെതിരായ കുറ്റപത്രം നൽകിയ ശേഷം മറ്റ് കാര്യങ്ങൾ അന്വേഷിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആവശ്യമെങ്കിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്താനാണ് പൊലീസ് നീക്കം.
story highlights- koodathayi death, jolly joseph, serial murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here