Advertisement

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുക ലക്ഷ്യം

January 17, 2020
Google News 0 minutes Read
mullappalli ramachandran

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി കെപിസിസി ഭാരവാഹി പട്ടികയില്‍ അന്തിമ ധാരണ. ഒരാള്‍ക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളി. നൂറിലധികം അംഗങ്ങള്‍ ഭാരവാഹികളാകും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് അതേപടി അംഗീകരിച്ചതായാണ് സൂചന.

അങ്ങനെയെങ്കില്‍ നാല്‍പതോളം സെക്രട്ടറിമാരുണ്ടാകും. കേരളത്തിലെ പുനഃസംഘടനാ വിഷയത്തിന് തുടര്‍ച്ചയായി എ, ഐ ഗ്രൂപ്പുകളുടെ അടുത്ത ലക്ഷ്യം കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുക എന്നതാണ്.

പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സ്വീകരിച്ചതിന് സമാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ ഏറെ വൈകാതെ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് ഇരു ഗ്രൂപ്പിലുമുള്ളവരുടെ പ്രതീക്ഷ. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തുടര്‍ന്നും ഉറപ്പിച്ച കെ സുധാകരനാണ് കെപിസിസി അധ്യക്ഷ പദവിക്കായുള്ള ഐ ഗ്രൂപ്പിന്റെ നിര്‍ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here