Advertisement

എറണാകുളം വെട്ടിത്തറ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പായി

January 17, 2020
Google News 1 minute Read

യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മിഖായേൽ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പായി. ഓർത്തഡോക്‌സ് വികാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്തി. ഇടവക സഹ വികാരി ഫാദർ സിബി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. നിരവധി വിശ്വാസികൾ പള്ളിയിലെത്തി.

യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് നേരത്തെ ഓർത്തഡോക്‌സ് വിഭാഗം പലതവണ പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നടന്നിരുന്നില്ല. ഇന്നലെയാണ് ഹൈക്കോടതി നിർദേശപ്രകാരം പള്ളിയുടെ താക്കോൽ രാമമംഗലം പൊലീസ് ഓർത്തഡോക്‌സ് വികാരിക്ക് കൈമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here