നിർഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി ഭവന് കൈമാറി

നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവന് കൈമാറി. ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷമായിരിക്കും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ നൽകിയിരിക്കുന്ന ഹർജികളുടെ തത്സ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടായിരിക്കും ജയിലധികൃതർ ഇന്ന് സമർപ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസിൽ വീണ്ടും വാദം കേൾക്കുക.

ജയിൽ ചട്ടപ്രകാരം ദയാഹർജി നൽകിയാൽ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാൽ ജനുവരി 22 നിശ്ചയിച്ച് വധശിക്ഷ ഇതോടെ വൈകും.

story highlights- mukesh singh, nirbhaya case, mercy plea, ram nath kovind

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top