രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് നാല് വയസ്

രാജ്യത്തെ വിദ്യാർത്ഥി പ്രബുദ്ധതയ്ക്ക് ദിശാബോധം നൽകിയ രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് നാല് വയസ്. സർവകലാശാലയിൽ വർഷങ്ങളായി തുടർന്ന് പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആത്മഹത്യ.

‘എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം’ എന്ന ഒറ്റവാക്യം സാമൂഹ്യ വ്യവസ്ഥയ്ക്ക് നേരെ വിരൽ ചൂണ്ടുന്ന ജാതിവ്യവസ്ഥയുടെ എല്ലാ ക്രൂരതയെ വെളിവാക്കുന്നതാണ്.

കാൾ സാഗനെ പോലെ ഒരു ശാസ്ത്രലേഖകനാവുക എന്നതായിരുന്നു രോഹിതിന്റെ സ്വപ്നം. വീട്ടിനകത്തു തന്നെയുള്ള ജാതീയമായ അവഗണനയിൽ തുടങ്ങി നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് രോഹിത് വെമുല വളർന്നത്. നിരന്തരമുള്ള പോരാട്ടമായിരുന്നു അവന്റെ ജീവിതം. ജോലി ചെയ്തും കടതിണ്ണയിൽ കിടന്നുറങ്ങിയുമൊക്കെയാണ് രോഹിത് വെമുല പിഎച്ച്ഡി വരെയെത്തിയത്.

ഏറെ പ്രതീക്ഷയോടെ അഡ്മിഷൻ എടുത്ത ഹൈദരാബാദ് സർവകലാശാലയിലും നേരിട്ട് വിവേചനം മാത്രം. മനുഷ്യന്റെ മൂല്യം ജനനത്തോടെ നിർണയിക്കപ്പെടുന്നുവെന്ന ഏറ്റവും നിസാഹായമായ യാഥാർത്ഥ്യം രോഹിത് വെമുലയുടെ മുന്നിൽ തീർത്തത് ശ്യൂനതയായിരുന്നു. ആഘാതമായ ശ്യൂനത. മുന്നോട്ട് വഴികളില്ലായതാപ്പോൾ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി സ്വന്തം ജീവിൻതന്നെ കൊളുത്തിവച്ച് വെമുല രോഹിത് ചക്രവർത്തി യാത്രയായി. രോഹിതിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ നിഴലിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് യാത്ര പോയി.

എന്നാൽ, രോഹിതിന്റെ മരണം ഉയർത്തിവിട്ട അലയൊലികൾ ചെറുതായിരുന്നില്ല. പ്രതിഷേധങ്ങളുമായി ആയിരങ്ങൾ തെരുവിലറങ്ങിയപ്പോൾ സർവകലാശാലകൾ പലതും വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ചൂടിലമർന്നു. ആ ചൂടിൽ നിന്നായിരുന്നു കനയ്യ കുമാർ അടക്കമുള്ള യുവനേതാക്കളുടെ ഉദയം. നിങ്ങൾ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിതുമാർ ജനിച്ചുകൊണ്ടേയിരിക്കും. കനയ്യ കുമാറിന്റെ ഈ വാക്കുകൾ ഇന്ത്യയുടെ യുവഹൃദയങ്ങൡ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞു. രോഹിതിന്റെ മരണം രാജ്യമെമ്പാടും ഭരണ കൂട ഫാസിസത്തിനും ദളിത് പീഡമനത്തിനും എതിരെ പ്രതിഷേധത്തിന്റെ കൊടി ഉയരാൻ സഹായിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More