സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളി എൻപിആർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്

വ്യത്യസ്ത സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി എൻപിആർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥ തല യോഗം ഇന്ന് നടക്കും.
ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയും പങ്കെടുക്കും. ചീഫ് സെക്രട്ടറിയും സെൻസസ് ഡയറക്ടറും ആണ് എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധികരിക്കുക.
അതേസമയം, കേരളവും ബംഗാളും എൻപിആർ നടപടികൾ നിർത്തി വയ്ക്കണമെന്ന് രജിസ്റ്റാർ ജനറൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ യോഗവും ഈ രണ്ട് സംസ്ഥാനങ്ങളും ബഹിഷ്‌ക്കരിയ്ക്കും എന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here