Advertisement

‘ജിബൂട്ടി’യുമായി ഉപ്പും മുളകും സംവിധായകൻ; പൂജക്കെത്തിയത് നാല് ആഫ്രിക്കൻ മന്ത്രിമാർ

January 17, 2020
Google News 1 minute Read

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ കഥ പറയാനൊരുങ്ങി ഒരു മലയാള സിനിമ. ഫ്ളേവേഴ്സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനുവാണ് ജിബൂട്ടിയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയ്ക്ക് നാല് ആഫ്രിക്കൻ മന്ത്രിമാരാണ് കൊച്ചിയിലെത്തിയത്. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും.

ഫ്ലവേഴ്സ് ടി വി പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായിരുന്ന എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയാണ് ജിബൂട്ടി. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ കഥ പറയുന്ന ചിത്രം ജിബൂട്ടിയിലെ മലയാളി ബിസിനസുകാരായ ജോബി പി സാമും ഭാര്യ സ്വീറ്റി മരിയയും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന്റെ സിനിമ സാധ്യതകൾ കണ്ടറിഞ്ഞ് ജിബൂട്ടിയിലെ നാല് മന്ത്രിമാരാണ് ചിത്രത്തിന്റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയത്. ജിബൂട്ടിയിലെ ടൂറിസം സാധ്യതകൾ കൂടി മലയാളികൾക്ക് പരിചയപ്പെടുത്തുക എന്നതും സിനിമയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

സിനിമയുടെ സ്വിച്ച് ഓൺകർമം ഫ്ലവേഴ്സ് ഗ്രൂപ്പ് എം.ഡി ആർ ശ്രീകണ്ഠൻ നായരും ആദ്യ ക്ലാപ്പ് ഫ്ലവേഴ്സ് ഗ്രൂപ്പ് സി ഇ ഒ അനിൽ അയിരൂരും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ നിർമാതാവ് ജോബി പി സാമിന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗും നടന്നു. ജിബൂട്ടിയിൽ നിന്ന് കേരളത്തിൽ എത്തിയ മന്ത്രിമാർക്ക് ഫ്ലവേഴ്സ് ഗ്രൂപ്പ് എം.ഡി ആർ ശ്രീകണ്ഠൻ നായർ ഉപഹാരം നൽകി ആദരിച്ചു. ചിത്രത്തിലെ അഭിനേതാക്കളായ അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, അലൻസിയർ, ശകുൻ ജസ്വാൾ തുടങ്ങി നിവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Story Highlights: Uppum Mulakum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here