Advertisement

ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാൻ വീണ്ടും തയാറെടുത്ത് അഭിലാഷ് ടോമി

January 18, 2020
Google News 1 minute Read

പാതിവഴിയിൽ നിർത്തേണ്ടി വന്ന ഗോൾഡൻ ഗ്ലോബ് റേസിൽപങ്കെടുക്കാൻ വീണ്ടും തയ്യാറെടുക്കുകയാണെന്ന്നാവിക കമാൻഡർ അഭിലാഷ് ടോമി. അപകടത്തിന് ശേഷം ആത്മമവിശ്വാസം വർധിച്ചതേയുള്ളുവെന്ന് അഭിലാഷ് ടോമി പറയുന്നു. കരയുമായി താരതമ്യപ്പെടുത്തുമ്പോൾ കടൽ ശാന്തവും മനോഹരവുമാണെന്നും അഭിലാഷ് ടോമി പറഞ്ഞു.തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാർത്ഥികളോട് മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

അപകടത്തിന് ശേഷം കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണ അത്ഭുതപ്പെടുത്തിയെന്ന് അഭിലാഷ് ടോമി പറഞ്ഞു. അപകടം തന്നെ തളർത്തിയിട്ടില്ലെന്നും കടലൊരിക്കലും തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്നും അഭിലാഷ് ടോമി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കടലിനെ വിഴുങ്ങുന്ന കാഴ്ചയാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നും അഭിലാഷ് ടോമി പറയുന്നു.

2018 സെപ്തംബർ 21നാണ് കമാൻഡർ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തിൽപ്പെട്ടത്. രണ്ട് ദിവസങ്ങൾക്ക് ശേഷം സെപ്തംബർ 23നാണ് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തുന്നത്. ഇന്ത്യൻ നാവിക സേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നത്.

Story Highlights- Abhilash Tomy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here