‘ജനാധിപത്യവിരുദ്ധമായ ഉപാധികൾ’; ചന്ദ്രശേഖർ ആസാദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റവാളിയല്ലെന്നും അതിനാൽ കടുത്ത ഉപാധികൾ ഒഴിവാക്കണമെന്നും ചന്ദ്രശേഖർ ആസാദ് ഹർജിയിൽ ചുണ്ടിക്കാട്ടുന്നു. അഭിഭാഷകരായ മെഹമൂദ് പ്രച, ഒ.പി ഭാരതി എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
എയിംസിലാണ് താൻ ചികിത്സ നടത്തുന്നത്. ചികിത്സയ്ക്കായി ഡൽഹിയിൽ എത്താൻ പോലും അനുമതി വാങ്ങണമെന്ന ഉപാധി എടുത്തുകളയണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ജനുവരി 21ന് കോടതി പരിഗണിക്കും.
ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപുർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണമെന്നും കോടതി മുന്നോട്ടുവച്ച ഉപാധിയിൽ പറഞ്ഞിരുന്നു. ചികിത്സക്കായി ഡൽഹിയിൽ വരേണ്ടതുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം. ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ട് നിൽക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ചന്ദ്രശേഖർ കോടതിയെ സമീപിച്ചത്.
read also: ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here