ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. വൻ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികൾ നൽകിയത്. കഴിഞ്ഞ ദിവസമാണ് ആദാസിന് ഡൽഹിയിലെ തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്.
ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപുർ പൊലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. അതിന് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്‌റ്റേഷനിലെത്തണം. ചികിത്സക്കായി ഡൽഹിയിൽ വരേണ്ടതുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം. ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ട് നിൽക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
read also: ചന്ദ്രശേഖർ ആസാദിന് ജാമ്യം
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു.
story highlights- chandrasekhar azad, bhim army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here