പെരിയാറിനെക്കുറിച്ച് മോശം പരാമർശം; രജനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡർ വിടുതലൈ കഴകം

സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ സൂപ്പർ താരം രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) അംഗങ്ങൾ. താരം പരസ്യമായി മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഡിവികെ പ്രസിഡന്റ് എം നെഹറുദാസ് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Read Also: തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി

കോയമ്പത്തൂർ പൊലീസ് കമ്മീഷണർ സുമിത് ശരണിന് നൽകിയ പരാതിയിൽ ജനുവരി 14ന് ചെന്നൈയിൽ വച്ച് നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷ പരിപാടിയിൽ രജനികാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന് നെഹ്‌റുദാസ് ആരോപിച്ചു.

വിവാദമായത് പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടന്ന റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്ന രജനിയുടെ പ്രസ്താവനയായിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയും വരെ താരത്തിന്റെ പുതിയ ചിത്രം ദർബാർ പ്രദർശിപ്പിക്കുന്ന തിയറ്ററിന് മുന്നിൽ ഡിവികെ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top