Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല ഐക്യനിര ; സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച തുടരും

January 18, 2020
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല ഐക്യനിര രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിപി ഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇന്നും തുടരും. രാജ്യമാകെ ഉയര്‍ന്ന് വരുന്ന പ്രക്ഷോഭങ്ങളോട് സ്വീകരിക്കേണ്ട നിലപാടും പാര്‍ട്ടിക്ക് വഹിക്കാന്‍ കഴിയുന്ന പങ്കുമാണ് പ്രധാന അജണ്ട. ഗവര്‍ണറും കേരള സര്‍ക്കാരും തമ്മിലുള്ള പോരും യോഗം പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരിനെതിരായി രൂപപ്പെട്ടിട്ടുള്ള വികാരം പരമാവധി ഏകോപിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം. കേരളത്തില്‍ പ്രക്ഷോഭത്തിന് താത്പര്യമുള്ള യുഡിഎഫിലെ ഘടകകക്ഷികളേയും സമരക്യ മുന്നണിയുടെ ഭാഗ്യമാക്കാനുള്ള ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ലീഗ് ഉള്‍പ്പെടെ ആരെയും പ്രത്യേകം ക്ഷണിക്കില്ലെന്ന് യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കാതെ മുഴുവന്‍ ജനാധിപത്യ മത നിരപേക്ഷ കക്ഷികളുമായും യോജിക്കണം എന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പൊതുവികാരം. കേരള സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്ന ഗവര്‍ണര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ ആണ് വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ കേന്ദ്ര കമ്മിറ്റി പുരോഗമിക്കുന്നത്. യോഗം നാളെ സമാപിക്കും.

Story Highlights- united front against Citizenship Amendment Act, CPIM Central Committee meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here