Advertisement

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന റെക്കോർഡ് നേടിയ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു

January 18, 2020
Google News 0 minutes Read

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് ഉടമ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. 27 വയസായിരുന്നു. വെറും 67.08 സെന്റീമീറ്റർ മാത്രമാണ് നേപ്പാൾ സ്വദേശിയായ മഗറിന്റെ ഉയരം.

ന്യൂമോണിയ ബാധയെത്തുടർന്ന് മധ്യ നേപ്പാൾ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഖാഗേന്ദ്ര താപ മഗറിന്റെ അന്ത്യം. മഗറിന്റെ മരണത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ എഡിറ്റർ ഇൻ ചീഫ് ക്രെയ്ഗ് ഗ്ലെൻഡെ അനുശോചനം രേഖപ്പെടുത്തി. പരിചയപ്പെടുന്നവരെയെല്ലാം ആർദ്രമാക്കുന്നതായിരുന്നു മഗറിന്റെ തെളിച്ചമാർന്ന പുഞ്ചിരിയെന്ന് അനുശോചന സന്ദേശത്തിൽ ഗ്ലെൻഡെ കുറിച്ചു.

2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് മഗറിനെ തേടിയെത്തിയത്. 18 ആം പിറന്നാൾ ദിനവും ഗിന്നസ് നേട്ടവും ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന ഖാഗേന്ദ്ര താപ മഗർ ഒരു ഡസനിലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here