ഇന്ത്യയുടെ അന്തര്‍വാഹിനികളില്‍ നിന്ന് തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചു

അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്ധ്രാ തീരത്ത് വച്ചായിരുന്നു പരീക്ഷണം. 3,500 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ തദ്ദേശീയമായാണ് മീസൈല്‍ വികസിച്ചെടുത്തത്.

വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും എന്നാണ് വിവരം. പുതിയ മിസൈല്‍ അടുത്തുതന്നെ നാവിക സേനയുടെ ഐഎന്‍എസ് അരിഹന്ത് മുങ്ങിക്കപ്പലിന്റെ ഭാഗമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്. അന്തര്‍വാഹിനികള്‍ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളില്‍ ഒന്നാണ് കെ 4. രണ്ടാമത്തെ മിസൈലായ ബിഒ- 5 700 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.

 

Story Highlights-India , tested, submarine, long-range missiles

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top