Advertisement

നാളെ ‘പരീക്ഷാ പേ’ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

January 19, 2020
Google News 1 minute Read

കൊല്ലപ്പരീക്ഷയോട് അനുബന്ധിച്ച് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംവദിക്കുന്ന ആശയവിനിമയ പരിപാടി ‘പരീക്ഷാ പേ’ നാളെ നടക്കും. ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ വച്ചാണ് 2000ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടി. വിദ്യാർത്ഥികൾ തന്നെയാണ് ചർച്ചയുടെ മോഡറേറ്റർമാരാകുന്നതെന്നതും പ്രത്യേകതയാണ്. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള നാല് വിദ്യാർത്ഥികളാണ് അവതാരകർ.

പരീക്ഷാ പേയുടെ മൂന്നാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി പ്രധാന മന്ത്രി ചർച്ച നടത്തും. 2018ലായിരുന്നു പരിപാടിയുടെ ആദ്യ എഡിഷൻ നടന്നത്.

ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും സന്തോഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തിൽ മാനസിക സമ്മർദം കുറച്ച് പരീക്ഷ എഴുതി മികച്ച ഫലമെങ്ങനെ ഉണ്ടാക്കുമെന്നും പരിപാടിയിൽ ചർച്ചയ്ക്ക് ഉണ്ടാകും.

 

 

pareeksha pe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here