Advertisement

ആര്യയുടെ വിളികേൾക്കാൻ ഇനി അച്ഛനില്ല; അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജൻ വിടവാങ്ങി

January 19, 2020
Google News 1 minute Read

ആര്യയുടെ അച്ഛാ എന്നുള്ള വിളികേൾക്കാൻ ഇനി രാജൻ ഇല്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി രാജൻ ഇന്ന് രാവിലെയാണ് നിര്യാതനായത്.

അബോധാവസ്ഥയിൽ കഴിയുന്ന പിതാവിനെ പരിചരിച്ച് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യ ഒരു സമയത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

കോട്ടയത്ത് വച്ച് ഓട്ടോ ഇടിച്ചായിരുന്നു രാജന് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജന് കോട്ടയം മാതാ ആശുപത്രിയിലാണ് ചികിത്സ നൽകിയത്. തുടർന്ന് കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.

read also: അബോധാവസ്ഥയിലുള്ള അച്ഛനെ പരിചരിച്ച് മികച്ച വിജയം നേടിയ ആര്യക്ക് പിന്തുണയുമായി സർക്കാരുണ്ട്

അബോധാവസ്ഥയിലായ അച്ഛനെ പരിചരിക്കാനായി പഠനം തന്നെ ഉപേക്ഷിക്കാൻ ആര്യ തയ്യാറായെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമായിരുന്നു ആര്യ അച്ഛനെ പരിചരിച്ച് അച്ഛനടുത്തിരുന്ന് തന്നെ എസ്എസ്എൽസി പരീക്ഷയ്ക്ക് പഠിച്ചത്. എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പലരും സഹായവുമായി രംഗത്തെത്തി. മന്ത്രി ടി പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ആര്യയുടെ വീട് സന്ദർശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here