Advertisement

26 കാരിയായ അധ്യാപിക എട്ടാം ക്ലാസുകാരനെയുംകൊണ്ട് ഒളിച്ചോടിയതായി പരാതി

January 20, 2020
Google News 0 minutes Read

എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും കൂട്ടി അധ്യാപിക ഒളിച്ചോടിയെന്ന പരാതിയുമായി രക്ഷകര്‍ത്താവ്. 26 കാരിയായ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് പതിനാലുകാരനായ കുട്ടിയുടെ അച്ഛനാണ്. ഗുജറാത്തിലാണ് സംഭവം.

അധ്യാപിക തന്റെ മകനെ വശീകരിച്ച് ഒളിച്ചോടിയെന്ന് പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിമുതല്‍ മകനെ കാണാനില്ലെന്നാണ് പരാതി. ഒപ്പം അധ്യാപികയെയും കാണാതായി. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ ഒരു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേ തുടര്‍ന്ന് അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്തിരുന്നു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗറിലെ കലോല്‍ സിറ്റി പൊലീസ് അറിയിച്ചു. അധ്യാപികയെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന് കലോല്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ കെ ദേശായ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here