മുത്തൂറ്റ് തൊഴിൽ തർക്കം; രണ്ടാംവട്ട ചർച്ചയിലും തീരുമാനമായില്ല

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ ചേർന്ന രണ്ടാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഹൈക്കോടതി നിർദ്ദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലാണ് ചർച്ച നടന്നത്.

പിരിച്ചുവിട്ട 167 ജോലിക്കാരെയും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. ഇന്ന് ചേർന്ന യോഗത്തിൽ പുരോഗതിയുണ്ടെന്നാണ് സിഐടിയുവിന്റെയും വിലയിരുത്തൽ.

അതേസമയം, പിരിച്ച് വിട്ട തൊഴിലാളികളുടെ കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. തർക്കം പരിഹരിക്കാൻ ഈ മാസം 29ന് വീണ്ടും ചർച്ച നടക്കും.

ഇക്കഴിഞ്ഞ പതിനാലിനും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഹൈക്കോടതി നിർദേശിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടത്തിയത്. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.

 

 

 

 

muthoot

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top