Advertisement

രാജകീയ പദവികൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് ഹാരി

January 20, 2020
Google News 1 minute Read

രാജകീയ പദവികൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് ഹാരി. രാജ്യത്തിനുവേണ്ടി തങ്ങളുടെ കടമകൾ നിറവേറ്റാൻ പരമാവധി ശ്രമിച്ചുവെന്നും എല്ലാം ഉപേക്ഷിക്കേണ്ടി വന്നതിൽ അതിയായ ദുഖമുണ്ടെന്നും ഹാരി വ്യക്തമാക്കി. തന്റെ ചാരിറ്റി സംഘടന സംഘടപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Alsoചൈന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നു

ഒരു രാജകുമാരനോ പ്രഭുവോ ആയിട്ടല്ല, ഹാരിയെന്ന നിലയിൽ എടുത്ത തീരുമാനമാണിതെന്നും ഇതല്ലാതെ തന്റെ മുൻപിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നും ഹാരി പറഞ്ഞു. ഇന്നലെ എച്ച്‌ഐവി ബാധിതരായ കുട്ടികളെ സഹായിക്കാനായി താൻ സ്ഥാപിച്ച സെന്റിബേൽ ജീവകാരുണ്യ സംഘടനയുടെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹാരി.

പൊതുഫണ്ട് ഉപയോഗിക്കാതെ രാജ്ഞിയേയും കോമൺ വെൽത്തിനേയും സൈനിക അസോസിയേഷനുകളേയും സേവിക്കാൻ കഴിയും എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ അത് സാധ്യമല്ലെന്നും ഹാരി കൂട്ടിച്ചേർത്തു. സാമ്പത്തിക മേൽനോട്ടങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞ് മേഗനും മകനുമൊപ്പം സമയം ചെലവഴിക്കാൻ ഹാരി ദിവസങ്ങൾക്കുള്ളിൽ കാനഡയിലേക്ക് പോകും. ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനാണ് എല്ലാ പദവികളും ഉപേക്ഷിക്കുന്നതെന്ന് നേരത്തെ ഹാരി-മേഗൻ ദമ്പതികൾ വ്യക്തമാക്കിയിരുന്നു.

 

 

prince hari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here