Advertisement

രഞ്ജി: ആദ്യ ഇന്നിംഗ്സിൽ 90, രണ്ടാം ഇന്നിംഗ്സിൽ 82; കേരളത്തിന് നാണം കെട്ട തോൽവി

January 20, 2020
Google News 1 minute Read

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നാണം കെട്ട തോൽവി. ഇന്നിംഗ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോട് കീഴടങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 90 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 82 റൺസിനും ഓൾ ഔട്ടായ കേരളത്തിന് ഏഴു വിക്കറ്റെടുത്ത ഓൾറൗണ്ടർ ജലജ് സക്സേനയുടെ പ്രകടനം മാത്രമാണ് ആശ്വാസമായത്. മത്സരത്തിൽ രാജസ്ഥാനായി ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ എസ്കെ ശർമ്മ 11 വിക്കറ്റുകൾ വീഴ്ത്തി.

ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അവിശ്വസനീയമായാണ് തകർന്നടിഞ്ഞത്. രോഹൻ പ്രേം (18), ജലജ് സക്സേന (11), സൽമാൻ നിസാർ (11), അഭിഷേക് മോഹൻ (11) എന്നിവർ മാത്രമാണ് ആദ്യ ഇന്നിംഗ്സിൽ കേരളത്തിനായി ഇരട്ടയക്കം കുറിച്ചത്. അഞ്ച് വിക്കറ്റെടുത്ത എസ്കെ ശർമ്മക്കു മുന്നിൽ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ കേരളത്തിൻ്റെ ഇന്നിംഗ്സ് 44.2 ഓവറുകളിൽ അവസാനിച്ചു.

മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 268 എടുത്ത് പുറത്തായി. 92 റൺസെടുത്ത ഓപ്പണർ യാഷ് കോത്താരിയാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. രാജേഷ് ബിഷ്ണോയ് (67), എആർ ഗുപ്ത (36), അശൊക് മെനാരിയ (26) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ഏഴ് താരങ്ങൾ രാജസ്ഥാൻ നിരയിൽ ഒറ്റയക്കത്തിനു പുറത്തായി.

രണ്ടാം ഇന്നിംഗ്സിലും കേരളത്തിൻ്റെ സ്ഥിതി മാറ്റമുണ്ടായില്ല. സച്ചിൻ ബേബി 18 റൺസെടുത്ത് ടോപ്പ് സ്കോററായപ്പോൾ ജലജ് സക്സേന (14), സൽമാൻ നിസാർ (13), വിഷ്ണു വിനോദ് (11) എന്നിവരാണ് ഇരട്ടയക്കം കുറിച്ച മറ്റു താരങ്ങൾ. രണ്ടാം ഇന്നിംഗ്സിൽ എസ്കെ ശർമ്മ ആറു വിക്കെടുത്തു.

തോൽവിയോടെ കേരളത്തിൻ്റെ അടുത്ത റൗണ്ട് സ്വപ്നങ്ങൾ അവസാനിച്ചു.

Story Highlights: Ranji Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here