Advertisement

എസ്ഐമാർക്ക് ശമ്പളം ലഭിക്കാത്ത സംഭവം; വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ: ട്വന്റിഫോർ ഇംപാക്ട്

January 20, 2020
Google News 1 minute Read

-ദീപക് ധർമ്മടം

കേന്ദ്ര ഡെപ്യൂട്ടെഷൻ കഴിഞ്ഞു സംസ്ഥാന പോലീസിൽ തിരിച്ചെത്തിയ എസ്ഐ മാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. കേന്ദ്ര ഡെപ്യൂട്ടെഷൻ കഴിഞ്ഞ് തിരിച്ചു ഡ്യൂട്ടിയിൽ പ്രവേശിച്ച 16 എസ്ഐമാർക്കാണ് ശബളം കിട്ടാത്തത്. ഇക്കാര്യം 24 റിപ്പോർട്ട്‌ ചെയ്തിരുന്നു. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി നാല് ആഴ്ചക്കകം റിപ്പോർട്ട്‌ നൽകണമെന്ന് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു.

ഐ ബി  ഡെപ്യുട്ടേഷൻ കഴിഞ്ഞു തിരിച്ചെത്തിയ എസ്ഐമാർക്ക് ശമ്പളം കിട്ടാത്ത കാര്യം ട്വൻ്റിഫോർ ആണ് പുറത്തു കൊണ്ടു വന്നത്. തുടർന്ന്  മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര ഇടപെടൽ നടത്തുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി നേരിട്ടന്വേഷിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ് കമ്മിഷൻ ഉത്തരവ്.

കണ്ണൂരിലെ കേരള ആംഡ് പൊലീസ് 4ലെ നാല് എസ്ഐമാർ, പാലക്കാട്ടെ KAP -2ലെ മുൻ എസ്ഐമാർ, മലപ്പുറം MSP ക്യാമ്പിലെ രണ്ട് എസ്ഐ മാർ, പാണ്ടിക്കാട് RRFലെ രണ്ട് എസ്ഐമാർ ഇങ്ങനെ നീളുന്നതാണ് ശമ്പളം കിട്ടാത്തവരുടെ സ്ഥിതി വിവരപട്ടിക. ഇവരെ ശമ്പളം നൽകാതെ ശബരിമല ഉൾപ്പെടെ പ്രധാന സുരക്ഷാ ഡ്യൂട്ടികൾ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുമുണ്ട്.

എസ്ഐ തസ്തികളിൽ നിലവിൽ ഒഴിവില്ല എന്നതാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ സർവ്വീസ് ചട്ടപ്രകാരം കേന്ദ്ര ഡ്യൂട്ടി കഴിഞ്ഞു വരുന്നവർക്ക് അതേ തസ്തികളിൽ ഉടൻ നിയമനം നൽകി ശബളം നൽകേണ്ടതാണ്. തസ്തിക ഒഴിവില്ലെങ്കിൽ അവസാനം പ്രമോഷൻ ലഭിച്ചവരെ ഡിപ്രമോട്ട് ചെയ്തു് തിരിച്ചു വന്നവർക്കു നിയമനം നൽകണം. എന്നാൽ ഇതിനു പൊലീസ് ആസ്ഥാനം തയ്യാറാകുന്നില്ല എന്നതാണ് ശബളം മുടങ്ങാൻ കാരണം.  ഈ പ്രശ്നത്തിൽ ആണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര ഇടപെടൽ നടത്തിയത്.

Story Highlights: Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here