രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കണോ..? കുട്ടികളെ ഉപദേശിച്ച് പ്രധാനമന്ത്രി

പരീക്ഷ പേ ചര്‍ച്ചയില്‍ കുട്ടികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയാണോ രാത്രിയാണോ പഠിക്കാന്‍ നല്ല സമയം എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ. രാവിലെ നേരത്തെ എഴുന്നേല്‍ക്കണം. ഈ സമയം മഴ കഴിഞ്ഞ ശേഷമുള്ള ആകാശം പോലെയായിരിക്കും മനസ്. അപ്പോള്‍ കൂടുതല്‍ പഠിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കുട്ടികളെ ഉപദേശിക്കാന്‍ അന്‍പത് ശതമാനം മാത്രമാണ് തനിക്ക് അധികാരമുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദമില്ലാതെ പരീക്ഷയെഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായുള്ള പരീക്ഷാ പേ ചര്‍ച്ചയില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

കുടുതല്‍ മാര്‍ക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡം. കുട്ടികളും യുവാക്കളും മാതാപിതാക്കള്‍ക്കൊപ്പം കുടുതല്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 2000 വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. അധ്യാപകരും, മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപന്യാസമത്സരം നടത്തിയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. പൊങ്കല്‍, മകരസംക്രാന്തി തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്ത് 16ന് നടക്കേണ്ടിയിരുന്ന ചര്‍ച്ച ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരന്നു. 2018 മുതലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടി ആരംഭിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More