Advertisement

71ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ മുഖ്യാതിഥിയാവും

January 21, 2020
Google News 2 minutes Read

ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബോല്‍സൊനാരോ ഇന്ത്യയിലെത്തുന്നത്. നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജനുവരി 24 നാണ് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ഇന്ത്യയിലെത്തുക. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ ബോല്‍സൊനാരോ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബോല്‍സൊനാരോ തന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്നത്. 7 മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഉന്നതോദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങി വലിയ നയതന്ത്ര സംഘവും ബോല്‍സൊനാരോയെ അനുഗമിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ബോസൊനാരോ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സ്‌നേഹവിരുന്നിലും ബ്രസീലിയന്‍ പ്രസിഡന്റ് പങ്കെടുക്കും. ജനുവരി 27 ന് ഇന്ത്യബ്രസീല്‍ ബിസിനസ് ഫോറത്തെ ബോല്‍സൊനാരോ അഭിസംബോധന ചെയ്യും.

 

Story Highlights-  Brazilian President Jair Bolsonaro, 71st Republic Day President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here