ആറ്റുകാൽ പൊങ്കാല; വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ട് സർക്കാർ സർക്കുലർ ഇറക്കി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ട് സർക്കാർ സർക്കുലർ ഇറക്കി. റവന്യു വകുപ്പിൽ നിന്നും ഡെപ്യുട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഓഫിസറെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ കോർഡിനേറ്ററായി നിയമിക്കണമെന്ന് തിരുവനന്തപുരം ജില്ല കളക്ടറോട് സർക്കാർ നിർദേശിച്ചു.
അതേസമയം ആറ്റുകാൽ പൊങ്കാല ക്രമീകരണങ്ങൾ വിലയിരുത്തന്നതിനായി നഗരസഭ ആലോചനയോഗം വിളിച്ച് ചേർത്തു.ഒരു കുറവും കൂടാതെ ഉത്സവം നടത്താനുള്ള നടപടികൾ തന്നെയുണ്ടാകുമെന്ന് മേയർ കെ.ശ്രീകുമാർ യോഗത്തിൽ വ്യക്തമാക്കി. വികെ പ്രശാന്ത് എംഎൽഎ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, പൊലീസ്, ഫയർഫോഴ്‌സ്, കെഎസ്ആർടിസി പ്രതിനിധികളടക്കം യോഗത്തിൽ പങ്കെടുത്തു.
മാർച്ച് ഒന്ന് മുതൽ പത്ത് വരെ ഉത്സവവും ഒമ്പതിന് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയും നടക്കും.
Story highlights- Attukal Pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here