പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് ജനപ്രതിനിധികളുടെ പ്രതിഷേധം

മലപ്പുറം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്. യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഘടകകക്ഷികള്‍ ഉള്‍പ്പടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗമം.
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ജനപ്രതിനിധികളുടെ പോരാട്ടം ശ്ലാഘനീയമാണെന്നും അത്തരം പോരാട്ടങ്ങള്‍ അവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here