കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി ; പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഇ പി ജയരാജന്‍

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി-പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. പദ്ധതിയുടെ
കരട് ഷെയര്‍ ഹോര്‍ഡേഴ്സ് അഗ്രിമെന്റും സ്റ്റേറ്റ് സപ്പോര്‍ട്ട് അഗ്രിമെന്റും മന്ത്രിസഭ അംഗീകരിച്ചു. ഓഹരി വിഹിതം സംബന്ധിച്ചതും പദ്ധതിയില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം സംബന്ധിച്ചതുമായ ധാരണാപത്രങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ വ്യവസായ ഇടനാഴി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിവേഗം തയ്യാറാക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനവും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്റ് ഇപ്ലിമെന്റേഷന്‍ ട്രസ്റ്റും (നിക്ക്ഡിറ്റ്) ആണ് വ്യവസായ ഇടനാഴിയുടെ രൂപീകരിണത്തിന് നേതൃത്വം വഹിക്കുന്നത്. ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയാണ് സംസ്ഥാനത്തിന്റെ വിഹിതമായി കണക്കാക്കുക. ഈ ഭൂമിയുടെ മൂല്യത്തിന് തുല്യമായ തുക കേന്ദ്രം നല്‍കും. ഇത്തരത്തില്‍ 50 ശതമാനം തുല്യ വിഹിതമാണ് രണ്ട് കൂട്ടര്‍ക്കും ഉണ്ടാവുക. കിന്‍ഫ്രയും നിക്ക്ഡിറ്റും തമ്മിലാണ് ഷെയര്‍ ഹോര്‍ഡേഴ്സ് അഗ്രിമെന്റ്. സംസ്ഥാന സര്‍ക്കാരും നിക്ക്ഡിറ്റും കിന്‍ഫ്രയും തമ്മിലാണ് സ്റ്റേറ്റ് സപ്പോര്‍ട്ട് അഗ്രിമെന്റില്‍ ധാരണയാകുന്നത്.
Story Highlights- Cochin-Coimbatore Industrial Corridor; EP Jayarajan, project soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here