തൊടുപുഴയിൽ ചുഴലിക്കാറ്റ്; ആദ്യം പരിഭ്രാന്തി പിന്നീട് കൗതുകം; ദൃശ്യങ്ങൾ

തൊടുപുഴയിലെ കല്ലാനിക്കൽ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികൾ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു.
കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകർ ശ്രദ്ധിക്കുകയും ചെയ്തു. നൂറു മീറ്ററോളം ഉയരത്തിൽ പൊടി ഉയർത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റിൽ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights- Cyclone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here