വി കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് അന്വേഷിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് അന്വേഷിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയില്‍ തീരുമാനമാകാത്തതാണ് കാരണം. നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന പത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം.
കളമശേരി സ്വദേശി ഗിരീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണയില്‍ ആണെന്ന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് നടപടി ക്രമം അനുസരിച്ച്, നിലവിലെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം കോടതിയെ അറിയിച്ചു. അനുമതി ലഭിച്ച് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കൂ എന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു.
നോട്ടുനിരോധനകാലത്ത്, ഇബ്രാഹിം കുഞ്ഞിന് ചുമതലയുണ്ടായിരുന്ന പത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നതാണ് കേസിനാസ്പദമായ സംഭവം. ഇത് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതിയില്‍ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ്, സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനാലാണ് നിലവില്‍ അന്വേഷണത്തിന് സാധിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
Story Highlights- Enforcement Directorate, VK Ibrahim kunju, black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here