ഫാഫ് ഡുപ്ലെസി ടെസ്റ്റ് കരിയർ മതിയാക്കുന്നു

ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ജൂലായിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് സ്വന്തം മണ്ണിലെ അവസാന മത്സരമായിരിക്കുമെന്നും താരം പ്രഖ്യാപിച്ചു. സമീപകാലത്തായി തുടരുന്ന മോശം ഫോമാണ് ഡുപ്ലെസിയെ വിരമിക്കൽ തീരുമാനത്തിലേക്കെത്തിച്ചത്.

“(തോൽവികൾ) കഠിനമാണ്. പക്ഷേ, അതിൽ നിന്ന് ഓടി രക്ഷപ്പെടാനാവില്ല. ഞാനാണ് ടീമിൻ്റെ ക്യാപ്റ്റൻ. ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പ് വരെ എനിക്ക് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡിനോട് കടപ്പാടുണ്ട്. ഒരു പരമ്പരയുടെ ഇടയിൽ വെച്ച് പിന്മാറുക എന്നതാണ് ഒരു നേതാവ് ചെയ്യുന്ന ഏറ്റവും മോശം കാര്യം. അതല്ല നായകത്വം. ബുദ്ധിമുട്ടേറിയ സമയങ്ങളിലും ടീമിനൊപ്പം തുടരണം”- ഡുപ്ലെസി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചുവെങ്കിലും അടുത്ത രണ്ട് രണ്ട് മത്സരങ്ങൾ ദയനീയമായി പരാജയപ്പെട്ടിരുന്നു. പരമ്പരയിൽ ഡുപ്ലെസിക്കും തിളങ്ങാനായില്ല. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് താരത്തെ പുറത്താക്കി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡികോക്കിനെ നായകനായി നിയമിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക്ക്കു വേണ്ടി 143 ഏകദിനങ്ങളിൽ ജേഴ്സിയണിഞ്ഞ താരമാണ് ഫാഫ് ഡുപ്ലെസി. 5507 റൺസുകൾ ഈ 35കാരൻ നേടി. 39 ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച് 28 മത്സരങ്ങളിൽ വിജയിച്ചു. 64 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3863 റൺസും 44 ടി-20 മത്സരങ്ങളിൽ നിന്ന് 1363 റൺസും അദ്ദേഹം നേടി.

Story Highlights: Faf Duplessisനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More