Advertisement

നേപ്പാളിൽ മലയാളി കുടുംബത്തിന്റെ മരണം; പോസ്റ്റുമോർട്ടം ഇന്ന്

January 22, 2020
Google News 1 minute Read

നേപ്പാളിലെ കാഠ്മണ്ഡുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റുമോർട്ടവും എംബാമിങ്ങും പൂർത്തിയായാൽ വ്യാഴാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതിനിടെ സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുടുംബത്തിന്റെ മരണകാരണം കണ്ടെത്താൻ നേപ്പാൾ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.

Read Also : റൂം ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉയരുന്നതെങ്ങനെ [ 24 Explainer]

കാഠ്മണ്ഡുവിൾ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കം എട്ടു പേർ ഇന്നലെ ദാരുണമായി മരിച്ചത്. മുറിയിലെ ഹീറ്റർ തകരാറിലായതിനെ തുടർന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Story Highlights Nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here