പയ്യോളി മനോജ് വധക്കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന പ്രതിയും പിടിയില്‍
January 22, 2020
0 minutes Read

പയ്യോളി മനോജ് വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന പ്രതിയെയും പിടികൂടി. ഷാര്‍ജയിലായിരുന്ന സനു രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സിബിഐ പിടികൂടിയത്. അഞ്ചു വര്‍ഷമായി സനുരാജ് വിദേശത്തായിരുന്നു. പ്രതിയെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.
സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പ്രതിയെ പിടികൂടിയത്. മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത് 2012 ഫെബ്രുവരി 12നാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement