സംസ്ഥാനത്ത് പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് തുടക്കമാകുന്നു
50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ ഉത്പദനത്തിന് ധാരണയായി. വൈദ്യുതി വകുപ്പ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചു. നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും.
സൗര പദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാര്‍ പദ്ധതിയിലേയ്ക്ക് 2,78264 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ആദ്യഘട്ടമായി 200 മെഗാവാട്ട് ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചത്. 42500 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ജൂണ്‍ മാസത്തോടെ ആദ്യഘട്ടത്തിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കുമുള്ള നിലയങ്ങള്‍ പൂര്‍ത്തിയാകും. ശേഷിക്കുന്ന 150 മെഗാവാട്ടിനായുള്ള റീടെന്ററിംഗ് നടപടി ക്രമങ്ങളും പുരോഗിക്കുന്നു.
വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ഊര്‍ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയാണ് സൗര. 2021 ഓടെ 1000 മെഗാവാട്ട് സൗരോര്‍ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്: നിലവില്‍ 163 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
പ്രവൃത്തി പുരോഗമിക്കുന്നവ
കാസര്‍ഗോഡ് പൈവെളികയില്‍ 55 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, കായംകുളത്ത് എന്‍ടിപിസിയുമായി ചേര്‍ന്നുള്ള 92 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാര്‍, വെസ്റ്റ് കല്ലടയില്‍ എന്‍എച്ച്പിസിയുമായി ചേര്‍ന്നുള്ള 50 മെഗാവാട്ടിന്റെ ഫ്‌ലോട്ടിംഗ് സോളാര്‍
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നവ
ഇടുക്കി പദ്ധതി പ്രദേശത്ത് 400 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാര്‍, ബാണാസുര്‍ സാഗര്‍ പദ്ധതി പ്രദേശത്ത് 100 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാര്‍, 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ നിലയങ്ങള്‍ എന്നിവയുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ബ്രഹ്മപുരം, അഗളി, കഞ്ചിക്കോട് എന്നിവടങ്ങളില്‍ എട്ട് മെഗാവാട്ട് സൗരോര്‍ജ നിലയങ്ങള്‍ക്കും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here