വിവി രാജേഷ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി വിവി രാജേഷ് ചുമതലയേറ്റു. പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവരുടെ അനുഗ്രഹം വാങ്ങിയാണ് രാജേഷ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ഒ രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതി ജനങ്ങളുടെ മുന്നിലിട്ട് ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയുമെന്ന് യോഗത്തിൽ സംസാരിച്ച
കുമ്മനം രാജശേഖരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വിവി രാജേഷും കോഴിക്കോട് വി കെ സജീവനുമാണ് ജില്ലാ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് ഇ കൃഷ്ണദാസ്, പത്തനംതിട്ടയിൽ അശോകൻ കുളനട എന്നിവർ ജില്ലാ പ്രസിഡന്റുമാരായി തുടരും.
bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here