Advertisement

കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

January 23, 2020
Google News 1 minute Read

കോട്ടയം കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർമാൻ പി സുരേഷും അംഗങ്ങളും നാളെ സ്‌കൂളും കുട്ടിയുടെ വീടും സന്ദർശിക്കും. ജില്ലാ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാനാധ്യാപിക, പിടിഎ ഭാരവാഹികൾ എന്നിവർ തെളിവ് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.

മലയാള പാഠഭാഗം തെറ്റായി വായിച്ചതിനാണ് അധ്യാപിക രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് രാജിനെ ഇരുപത്തിരണ്ട് തവണ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ടീച്ചർ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് മർദന വിവരമറിയിച്ചത്. കുട്ടി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപിക മിനിമോൾ ജോസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മോൻസ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

Story Highlights- child welfare committee, brutally attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here