Advertisement

കള്ളക്കടത്തിൽ മങ്ങി സ്വർണ വ്യാപാരമേഖല

January 23, 2020
Google News 1 minute Read

സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കള്ളക്കടത്ത് സംഘങ്ങളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയതായി വ്യാപാരമേഖല. ഇറക്കുമതി ചുങ്കം ശരിയായ രീതിയിൽ നൽകി സ്വർണം വാങ്ങുന്ന വ്യാപാരികൾക്ക് കള്ളക്കടത്ത് സംഘങ്ങളോട് അവസ്ഥയാണ് ഉള്ളതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.

ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂർ, മലേഷ്യ, യുഎസ്, യുകെ എന്നിവിടങ്ങളിലും സ്വർണത്തിന്റെ നികുതി പൂജ്യമോ നാമമാത്രമോ ആയിരിക്കുന്നതും കള്ളക്കടത്തിന് പ്രേരണയാകുന്നു. റവന്യൂ ഇന്റലിജൻസ് കണക്കനുസരിച്ച് രാജ്യത്ത് ഒരു വർഷം ഇറക്കുമതി ചെയ്യുന്ന 800- 850 ടൺ സ്വർണമാണ്. 2017-2018 സാമ്പത്തിക വർഷത്തിൽ 974 കോടി രൂപ വിലമതിക്കുന്ന 3223 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.

2019ൽ 3280 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ 3370കോടി ഡോളറിന്റെ മുത്തുകളും രത്‌നകല്ലുകളും ഇറക്കുമതി ചെയ്തിട്ടുണ്ട്. സ്വർണ ഇറക്കുമതി ചുങ്കം ആറ് ശതമാനമായി നിജപ്പെടുത്തി കള്ളക്കടത്ത് വ്യാപാരം തടയണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ, ഇറക്കുമതി ചുങ്കം വീണ്ടും വർധിപ്പിക്കുമെന്ന സൂചന സ്വർണ മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്‌. കള്ളക്കടത്ത് സ്വർണം വ്യാപകമായി വിപണിയിൽ എത്തിയതോടെ നികുതി വരുമാനം ുറയുകയും ചെയ്തു. മാത്രമല്ല, കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഇപ്പോൾ വിപണി കീഴടക്കുന്ന സാഹചര്യമാണുള്ളതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പറയുന്നു.

കഴിഞ്ഞ ആറ് മാസത്തെ കണക്ക് പരിശോധിക്കുമ്പോൾ 30 ശതമാനത്തിന്റെ ഇടിവാണ് ഇറക്കുമതിയിൽ ഉണ്ടായത്. 2019 വരെയുള്ള കണക്കുകൾ പ്രകാരം സ്വർണ ഇറക്കുമതിയിൽ 10 മുതൽ 15 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുണ്ട്. സർക്കാർ നികുതി കുറയ്ക്കാത്ത പക്ഷം ആഭ്യന്തര സ്വർണ വ്യാപാരരംഗത്ത് കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here