കളിയിക്കാവിള കൊലപാതകം; എറണാകുളത്ത് കണ്ടെത്തിയത് ഇറ്റാലിയന്‍ നിര്‍മിത തോക്ക്

കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സൈനികര്‍ക്ക് ലഭിക്കുന്ന ഇറ്റാലിയന്‍ നിര്‍മിത തോക്ക്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നും തെളിവെടുപ്പിനിടെയാണ് തോക്ക് കണ്ടെത്തിയത്. കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിമും തൗഫീഖും ഉഡുപ്പിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോക്ക് ഉപേക്ഷിച്ചത്.
കണ്ടെത്തിയ തേക്ക് കൃത്യത്തിന് ഉപയോഗിച്ചത് തന്നെയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. കേരള പൊലീസിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് തമിഴ്നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം പ്രതികളായ അബ്ദുള്‍ ഷമീമും തൗഫീഖും ബസില്‍ കൊച്ചിയിലെത്തി. കൊലപാതകം സംബന്ധിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റിന് സമീപത്തെ കാനയില്‍ തോക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് ബസില്‍ ഉഡുപ്പിയിലേക്ക് പോകുകയായിരുന്നു. സൈന്യം ഉപയോഗിക്കുന്ന തരം തോക്ക് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ക്യൂബ്രാഞ്ച് ഡിവൈഎസ്പി കെ ഗണേശന്‍ പറഞ്ഞു.
കളിയിക്കാവിള ചെക്പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന ഇടങ്ങളിലും ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ നിര്‍ണായകമായ തെളിവാകുന്ന ആയുധം കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റെ വലിയ നേട്ടമാണ്.
Story Highlights- kaliyikkavila, ASI’s murder, The gun recovered, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here