Advertisement

കത്തിയമർന്ന് ഓഷ്യാഡോ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്‌ 13 ജീവനുകൾ

January 23, 2020
Google News 0 minutes Read

കത്തിയമർന്ന് ഓഷ്യാഡോ. 13 ജീവനുകൾ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്. ആലപ്പുഴ വേമ്പനാട്ട് കായലിൽ വിനോദ സഞ്ചാരികളുമായുള്ള സവാരിക്കിടെ ബോട്ടിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ഹൗസ്‌ബോട്ട് പൂർണമായും കത്തിനശിച്ചെങ്കിലും യാത്രക്കാർ അപകടം കൂടാതെ രക്ഷപെട്ടു.

ഉച്ചക്ക് രണ്ടുമണിയോടെയാണ് പാതിരാമണലിനോട് അടുത്ത് അപകടം സംഭവിക്കുന്നത്. ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ കണ്ണൂരിൽ  നിന്നെത്തിയ വിനോദ
സഞ്ചാരികളാണ്. പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്‌നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.

ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഹൗസ് ബോട്ടിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് അക്ഷേപം ഉയർന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here