Advertisement

 ശശീന്ദ്രനും മക്കളും മരിച്ചിട്ട് നാളെയ്ക്ക് ഒൻപത് വർഷം; കേസില്‍ അട്ടിമറി ആരോപിച്ച് സഹോദരൻ

January 23, 2020
Google News 1 minute Read

മലബാർ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറിയായ ശശീന്ദ്രന്റെയും രണ്ട് ആൺ മക്കളുടെയും മരണം ഒൻപത് വർഷം മുൻപ് കേരളത്തെ പിടിച്ച് കുലുക്കിയ വാർത്തയായിരുന്നു. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. ശരിയായ രീതിയിലല്ല അന്വേഷണമെന്നും സർക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നുമാണ് ശശീന്ദ്രന്റെ സഹോദരൻ ഡോ. വി സനൽകുമാർ ആരോപിക്കുന്നത്.

സിബിഐ 2013ൽ സമർപ്പിച്ച കുറ്റപത്രത്തിലെ അപാകതകൾ പരിഹരിക്കുക, കൊലപാതക സാധ്യത കൂടി അന്വേഷിക്കുക, വിഎം രാധാകൃഷ്ണനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 2015ന് ഇദ്ദേഹം നൽകിയ കേസ് തീർപ്പാക്കിയിട്ടില്ല. കേസിലെ ദുരൂഹതകൾ നീക്കണമെന്ന് ആവശ്യവുമായി ആക്ഷൻ കൗൺസിൽ ചെയർമാനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോയ് കൈതാരത്ത് കൊടുത്ത കേസുകളും പിന്നീട് വെളിച്ചം കണ്ടിട്ടില്ല. ഇവയൊന്നും പുനരന്വേഷിക്കാൻ സർക്കാർ തയാറുമാകുന്നില്ല.

വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് പൊതുമേഖലാ സ്ഥാപനമായ മലബാർ സിമെന്റ്‌സിലെ അഴിമതിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. അന്നത്തെ വിജിലൻസ് ഡിവൈഎസ്പി സഫിയുള്ള സെയ്ദിന്റെ സംഘം അന്വേഷിച്ച മൂന്ന് വിജിലൻസ് കേസുകളുടെ കുറ്റപത്രം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചതിന്റെ മൂന്നാം ദിവസം, 2011 ജനുവരി 24നാണ് കേസിലെ പ്രധാന സാക്ഷിയും കമ്പനി സെക്രട്ടറിയുമായ വി ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 

 

 

malabar cements corruption case,  v sasidran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here