Advertisement

‘സെൻകുമാറും സുഭാഷ് വാസുവും മനുഷ്യബോംബുകൾ’; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

January 23, 2020
Google News 1 minute Read

ടി പി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് ഇരുവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് പറഞ്ഞു.

സെൻകുമാർ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. ഏലയ്ക്കാകൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരിൽ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതിൽ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നൽകിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പളളിയും ഇരുവർക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നായിരുന്നു തുഷാർ പറഞ്ഞത്. മക്കളുടെ കല്യാണം നടത്തുന്നതിനായി മാത്രം എസ്എൻഡിപി അംഗത്വമെടുത്തയാളാണ് സെൻകുമാറെന്നും തുഷാർ ആരോപിച്ചിരുന്നു.

story highlights- vellappally nadesan, subhash vasu, t p senkumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here