ജാഗി ജോണിന്റെ മരണം; ദുരൂഹത നീക്കാനാവാതെ പൊലീസ്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. ഡിസംബർ 23നാണ് കവടിയാറിന് സമീപം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിൽ ഇവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

Read Also: ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

വീട്ടിൽ ജാഗിയും രോഗബാധിതയായ അമ്മയും മാത്രമായിരുന്നു താമസം. വാഹനാപകടത്തിൽ മകനും ഭർത്താവും മരിച്ച ശേഷം അമ്മ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്നെങ്കിലും മരണകാരണം സംബന്ധിച്ച് ഇവരിൽ നിന്ന് വിവരം ശേഖരിക്കാൻ പൊലീസിന് കഴിയുന്ന അവസ്ഥയായിരുന്നില്ല. തുടർന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ജാഗിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മനഃശാസ്ത്രജ്ഞർ അമ്മയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതോടെ പുറത്ത് നിന്നാരെങ്കിലും വീട്ടിലെത്തിയിരുന്നോ എന്ന് കണ്ടെത്താനുള്ള വഴി അടഞ്ഞു. കൂടുതൽ ശാസ്ത്രീയ ഫലങ്ങൾ ലഭിച്ചതിന് ശേഷമുള്ള അന്വേഷണ സാധ്യതയാണ് നിലവിൽ പൊലീസ് തേടുന്നത്. കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. നിർണായകമായ തെളിവുകൾ പ്രാഥമിക ഘട്ടത്തിൽ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ആരോപണം.

 

 

jagi john deathനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More