Advertisement

കളിയിക്കാവിള കൊലപാതകം; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തി

January 24, 2020
Google News 1 minute Read

കളിയിക്കാവിള കൊലപാതകത്തില്‍ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് കടലാസില്‍ എഴുതിയ കുറിപ്പ് ലഭിച്ചത്. എഎസ്‌ഐയെ വെട്ടാനുപയോഗിച്ച കത്തിയും തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് കണ്ടെത്തി.

പ്രതികളുടെ തീവ്രവാദ ബന്ധം തെളിയിക്കുന്ന തെളിവുകളുണ്ടെന്ന് കോടതിയിലടക്കം പൊലീസ് പറഞ്ഞിരുന്നു. ഇത് കൂടുതല്‍ സ്ഥിരീകരിക്കുന്നതാണ് ഇന്ന് കണ്ടെത്തിയ കുറിപ്പ്. തീവ്രവാദ സംഘടനയായ ഐഎസ് എന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ച് ബംഗളൂരുവില്‍ പിടിയിലായ ഖാജാ മൊയ്ദീനാണ് നേതാവെന്നും കുറിപ്പിലുണ്ട്. കൂടാതെ മെഹ്ബൂബ് പാഷയടക്കമുള്ളവരുടെ പേരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കുറിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. അതേസമയം, എഎസ്‌ഐയെ വെട്ടിയ കത്തിയും പൊലീസ് കണ്ടെടുത്തു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് കത്തി കണ്ടെടുത്തത്. ഇന്ന് പ്രതികളായ അബ്ദുല്‍ ഷമീമിനെയും തൗഫീക്കിനെയും സംശയമുള്ള തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചു. നാളെ പ്രതികളെ കളിയിക്കാവിളയിലെ ചെക്ക്‌പോസ്റ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Story Highlights- kaliyakkavila murder, Notes found indicating terrorist connection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here