കൊച്ചിയിൽ കൊറോണ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

കൊച്ചിയിൽ കൊറോണ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിലാണ് നിരീക്ഷണം തുടരുകയാണ്. കേരളം ജാഗ്രതയോടെ നിങ്ങുകയാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ചൈനയിൽ ബിസിനസ്സ് ആവശ്യത്തിനായി പോയതാണ് യുവാവ്. 21നാണ് യുവാവ് തിരിച്ചെത്തുന്നത്. പിന്നീട് പനിയെ തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ചൈനയിൽ നിന്ന് എത്തുന്നവർക്ക് പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ ശരീര ശ്രവങ്ങൾ ഇന്ന് പരിശോധനയ്ക്കായി അയക്കും. റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വൈറസ് സ്ഥിരീകരിക്കുകയുള്ളു.
Read Also : കൊറോണ വൈറസ് ബാധ; കേരളത്തിലും ജാഗ്രത നിര്‍ദേശം, എന്താണ് കൊറോണ വൈറസ് ? [24 Explainer]
അതിനിടെ ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ എംബസി ഇടപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ 20 പേർ മലയാളികളാണ്. നേരത്തെ കുറച്ചു വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ചൈനയിൽ കുടുങ്ങിയത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ എംബസി റദ്ദാക്കി.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here