Advertisement

എന്താണ് കൊറോണ വൈറസ് ? [24 Explainer]

January 22, 2020
6 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങൾ.

എന്താണ് കൊറോണ വൈറസ് ?

സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കൊറോണ വൈറസുകളായിരുന്നു സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായതും.

രോഗലക്ഷണങ്ങള്‍

വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളില്‍ പെടുന്നവയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുണ്ട്.

എങ്ങനെയാണ് രോഗം പകരുന്നത് ?

മൃഗങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പകരാനിടയാക്കുന്നു. മെര്‍സ് രോഗം ആദ്യം പടര്‍ന്നുപിടിച്ചത് ഒട്ടകങ്ങളില്‍ നിന്നായിരുന്നു. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുക വഴി വൈറസ് സമ്പര്‍ക്കമുള്ള ആളിലേക്കെത്തിപ്പെടാം.

ചികിത്സ

കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്ന വേദനസംഹാരികള്‍, ഗുളികകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിക്കുക. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാല്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിത്സിക്കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്.

Read Also : കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; വൈറസ് ബാധ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്ക്

കൊറോണവൈറസിന്റെ ഉറവിടം

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ കടല്‍വിഭവ മാര്‍ക്കറ്റില്‍ നിന്നുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചത്. ഇതേത്തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടിയെങ്കിലും മാര്‍ക്കറ്റുമായി ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധയെക്കുറിച്ചുള്ള ഭീതി വര്‍ധിച്ചു.

 

ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വലുകള്‍ ഉപയോഗിച്ച് മുഖം മറയ്ക്കുക, പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
മത്സ്യം, മാംസം, മുട്ട തുടങ്ങിയവ നന്നായി വേവിച്ചുപയോഗിക്കുക. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അകലം പാലിക്കുക

Story Highlights- Corona virus infection, Caution in Kerala too, what is corona virus

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement