Advertisement

കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; വൈറസ് ബാധ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്ക്

January 30, 2020
Google News 2 minutes Read

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.

———————————————————————————————-
കൊറോണ വൈറസിനെ കുറിച്ച് കൂടുതൽ വാർത്ത അപ്ഡേറ്റ് ഇപ്പോൾ Facebook Messenger ൽ – m.me/24onlive?ref=Corona
———————————————————————————————

വിദ്യാർത്ഥിയുടെ പേരോ മറ്റ് വിദ്യാർത്ഥികളോ പുറത്തുവിട്ടിട്ടില്ല. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥി ആണെന്നാണ് വിവരം. പരിശോധനയിൽ ഈ വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിൾ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്.

എഎൻഐ ആണ് വാർത്ത പുറത്തുവിട്ടത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുടെ ഉന്നത തല യോഗം ചേരാൻ ധാരണയായി. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആറുപേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചു.

Story Highlighst: Corona Virus, Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here