ക്ഷേത്രത്തിലെ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പ്രതിഷേധം: സംഘാടകർക്ക് എതിരെ കേസെടുത്ത് പൊലീസ്

കൊച്ചി കലൂർ പാവക്കുളം ക്ഷേത്രത്തിലെ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പ്രതിഷേധിച്ച യുവതിയുടെ പരാതിയിൽ സംഘാടകരായ ജന ജാഗരണ സമിതിക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ ആതിരയുടെ പരാതിയിലാണ് കേസ്.
Read Also: മരട് ഫ്‌ളാറ്റ് അവശിഷ്ടം നീക്കം ചെയ്യാൻ വിദേശ സംഘം; അടുത്ത ആഴ്ച നടപടി ആരംഭിക്കും
ക്ഷേത്രത്തിൽ വച്ച് ഒരു കൂട്ടം യുവതികൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിലാണ് തനിക്കെതിരെ പ്രതികാര നടപടി. തന്നെ അസഭ്യം പറഞ്ഞുവെന്നും കൈയേറ്റം ചെയ്തുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഘാടകർ മുൻപ് നൽകിയ പരാതിയിൽ ആതിരയ്‌ക്കെതിരെ കേസെടുത്തിരുന്നു .എന്നാൽ ആതിരയ്‌ക്കെതിരെ മാത്രം കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ഇവർ യോഗം തടസപ്പെടുത്തിയതെന്ന വാദത്തിൽ ഇപ്പോഴും സംഘാടകർ ഉറച്ചു നിൽക്കുകയാണ്. ആതിരയെ സംഘാടകരുൾപ്പെടുന്ന സ്ത്രീ സംഘം കൈയേറ്റം ചെയ്യുന്നതും അസഭ്യം വിളിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
pavakkulam temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here