Advertisement

സര്‍ക്കാരിനെതിരെ വീണ്ടും ബന്ധുനിയമന വിവാദം; ടി എന്‍ സീമയുടെ ഭര്‍ത്താവിന് സിഡിറ്റില്‍ നിയമനം

January 24, 2020
Google News 2 minutes Read

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബന്ധു നിയമന വിവാദം. പുതിയ സിഡിറ്റ് ഡയറക്ടറുടെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെയാണ് സിഡിറ്റ് ഡയറക്ടറാക്കി നിയമച്ചിരിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തസ്തികാണ് സിഡിറ്റ് ഡയറക്ടറുടേത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. അതേസമയം, പ്രവൃത്തി പരിചയം പരിഗണിച്ചാണ് നിയമനം എന്നാണ് വിശദീകരണം.

നേരത്തെ ജയരാജനെ സിഡിറ്റ് രജിസ്ട്രാറാക്കി നിയമനം നടത്തിയതും വിവാദമായിരുന്നു. സിഡിറ്റ് രജിസ്ട്രാറായിരിന്നപ്പോള്‍ ഡയറക്ടറുടെ യോഗ്യതയില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ജയരാജനെതിരെ ഉയര്‍ന്നിരുന്നു. സ്വന്തം യോഗ്യതകള്‍ക്കനുസരിച്ച് ഡയറക്‌റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോര്‍ഡില്‍ അംഗീകരിപ്പിച്ചു എന്നായിരുന്നു ആരോപണം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്.

 

Story Highlights- TN Seema’s husband appointed to CDT, Relatives controversy over state govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here