മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; 16 പേർക്ക് എതിരെ കേസ്

മലപ്പുറം കാടാമ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 16 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ കൽപകഞ്ചേരിയിലും നാല് പേരെ കാടാമ്പുഴയിൽ വച്ചും അറസ്റ്റ് ചെയ്തിട്ടുണ്ട്. വളാഞ്ചേരിയിൽ നാലാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടിയെ തുടർച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ പണത്തിനായി മറ്റുള്ളവർക്ക് കാഴ്ചവച്ചെന്നും പരാതിയുണ്ട്. പണത്തിനായി മറ്റുള്ളവർക്ക് കാഴ്ചവച്ചയാൾ പോക്സോ കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായും സൂചന.
മാറാക്കര കല്ലാർമംഗലം കരുവാൻതുരുത്തി മുഹമ്മദ് കോയ (28), വടക്കുമ്പുറം കരിങ്കുറായിൽ മൊയ്തീൻ കുട്ടി (48), കാടാമ്പുഴ കടവത്തകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത് (27), കാടാമ്പുഴ പുളിക്കൽ മുഹമ്മദ് ജലീൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുപതോളം പേർ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിൽ പലരും ഒളിവിലാണെന്നുമാണ് വിവരം. തട്ടിക്കൊണ്ട് പോകൽ, ലൈംഗിക പ്രവൃത്തികൾക്ക് പ്രേരിപ്പിക്കൽ, തുടങ്ങിയവ ചേർത്ത് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
മണ്ണാർക്കാട് അലനല്ലൂർ ചിറ്റടി ശിവദാസൻ (51), വളവന്നൂർ പൊട്ടച്ചോലവീട്ടിൽ സമീർ (35), രണ്ടത്താണി പോക്കോട്ടിൽ അബ്ദുൽസമദ് (24) എന്നിവരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൽസമദിനെതിരെ മുൻപും ഇത്തരത്തിലുള്ള പരാതിയുണ്ടായിരുന്നു. ഇയാളുടെ ജാമ്യനടപടികൾ റദ്ദ് ചെയ്യും. ഇവരെ തിരൂർ കോടതിയിൽ ഹാജരാക്കി. അഞ്ച് പേർക്കെതിരെ കൂടി കാടാമ്പുഴയിൽ കേസുണ്ട്.
കാടാമ്പുഴയിലും പരിസരത്തുമായി പല സമയത്തായി 16 പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരൻ നൽകിയ മൊഴി. ചൈൽഡ്‌ലൈൻ സ്‌കൂളിൽ വച്ച് നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് വിവരം പൊലീസിലറിയിച്ചത്.
2019 എപ്രിൽ, മെയ്, സെപ്തംബർ എന്നീ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനോടനുബന്ധിച്ച് നാല് കേസുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ശിവദാസൻ തന്റെ ഓട്ടോറിക്ഷാ വർക്ക് ഷോപ്പിനുള്ളിലുള്ള മുറിയിൽ വച്ചും സമീർ സ്വന്തം വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല തവണയായും കുട്ടിയെ പീഡിപ്പിച്ചു.
malappuram pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here